KOYILANDILOCAL NEWS
ആരോഗ്യമേളയുടെ പ്രചരണാർത്ഥം കലാപരിപാടികൾ അരങ്ങേറി
ചേമഞ്ചേരി: പന്തലായനി ബ്ലോക് പഞ്ചായത്ത് നടപ്പിലാക്കുന്ന ആരോഗ്യമേളയുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ കലാപരിപാടികൾ അരങ്ങേറി. എഫ് എഫ് ഹാളിൽ വച്ചു നടന്ന പരിപാടി പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.വൈസ്പ്രസിഡന്റ് അജ്നഫ് കെ അധ്യക്ഷത വഹിച്ചു.ബ്ലോക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷീബ ശ്രീധർ,മൊയ്ദീൻ കോയ എം പി ,ഷീല എം,അതുല്യ ബൈജു ,ശശി കൊളോത്ത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീ പ്രവർത്തകർ അംഗൻവാടി പ്രവർത്തകർ, പഞ്ചായത്ത്അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ തുടങ്ങിയവർ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.
Comments