LOCAL NEWS
എസ്.എം.എ ബാധിച്ച് സഹായം തേടുന്ന പാലേരിയിലെ മുഹമ്മദ് ഇവാന് വേണ്ടി പണക്കുടുക്ക സംഭാവന നൽകി ചങ്ങരോത്ത് എം.യു.പി സ്കൂൾ വിദ്യാർഥികൾ
പേരാമ്പ്ര: എസ്.എം.എ ബാധിച്ച് സഹായം തേടുന്ന പാലേരിയിലെ മുഹമ്മദ് ഇവാന് വേണ്ടി പണക്കുടുക്ക സംഭാവന നൽകി ചങ്ങരോത്ത് എം.യു.പി സ്കൂൾ വിദ്യാർഥികൾ. റിയ ഹംദ, അബാൻ അബ്ദു സലാം, തഹാനിയ, റിന ഫാത്തിമ, ഫഹ്മ, മുഹമ്മദ് ഹംദാൻ, ആയിഷ മെഹ്റിൻ, ഇർഫാൻ, മർവ ഷെറിൻ, പി.കെ. മുഹമ്മദ് സിനാൻ, വി.പി. മുഹമ്മദ് ഹംദാൻ എന്നിവരാണ് പണക്കുടുക്ക കൈമാറിയത്. പ്രധാനാധ്യാപകൻ കെ.കെ. യൂസുഫ് ഏറ്റുവാങ്ങി. അധ്യാപകരായ ടി.എം. അബ്ദുൽ അസീസ്, ശിഹാബ് കന്നാട്ടി, എം.കെ. റഷീദ്, എസ്. സുനന്ദ്, കെ. ഹസീന, കെ. റഷീദ്, ടി. രജിഷ, കെ.എൻ. സനില കുമാരി, എം.കെ. നിസാർ, ടി. സിദ്ധീഖ്, കെ.പി. ഷാഹില എന്നിവർ പങ്കെടുത്തു.
Comments