തീവണ്ടി തട്ടി വീട്ടമ്മ മരിച്ചു

ചേമഞ്ചേരി: തീവണ്ടി തട്ടി വീട്ടമ്മ മരിച്ചു. ചേമഞ്ചേരി കിഴക്കയില്‍ പ്രസീത(47)ആണ് വ്യാഴാഴ്ച വൈകീട്ട് തീവണ്ടി തട്ടി മരിച്ചത്. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് വടക്കു ഭാഗത്താണ് അപകടം ഉണ്ടായത്. പൊയില്‍ക്കാവ് ടൗണില്‍ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് പോകുമ്പോഴാണ് തീവണ്ടി തട്ടിയത്. പിതാവ് : പരേതനായ ബാലകൃഷ്ണന്‍ നായര്‍.മാതാവ് : നാണി അമ്മ(മുന്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍).ഭര്‍ത്താവ് : കിഴക്കയില്‍ ശശിധരന്‍(വിമുക്ത ഭടന്‍).മക്കള്‍: പൂജ,ഗുരുമിത്രന്‍(വിദ്യാര്‍ത്ഥികള്‍).സഹോദരന്‍ പ്രദീപന്‍, പരേതനായ വിനോദന്‍.

Comments

COMMENTS

error: Content is protected !!