DISTRICT NEWS
കക്കയം ഡാം: മഴ തുടർന്നാൽ അധിക ജലം പുറത്തേക്ക് ഒഴുക്കും
മഴയെ തുടർന്ന് കക്കയം ഡാമിലെ ജലനിരപ്പ് ഉയരുകയാണെങ്കിൽ ഏതു നിമിഷവും ഡാമിൽ നിന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടേണ്ടി വരുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പവർഹൗസിലെ മെഷീനുകൾ എന്തെങ്കിലും കാരണവശാൽ ഷട്ട്ഡൗൺ ആവുകയാണെങ്കിൽ വെള്ളം ഏത് നിമിഷവും ഡാമിൽ ഉയരാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
തുടക്കത്തിൽ ഒരു ഗേറ്റ് 30 സെൻറീമീറ്റർ മാത്രം ഉയർത്തി സെക്കന്റിൽ 25 ഘനമീറ്റർമീറ്റർ എന്ന അളവിൽ തുറന്നു വിടുകയും ആവശ്യമെങ്കിൽ ഘട്ടംഘട്ടമായി തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടുകയും ചെയ്യും. കുറ്റ്യാടി പുഴയുടെ ഇരു കരങ്ങളിലുള്ളവരും ബന്ധപ്പെട്ടവരും ജാഗ്രത തുടരണം. നീരൊഴുക്ക് കാര്യമായി കുറഞ്ഞതിനെ തുടർന്ന് വൈകിട്ട് അഞ്ച് മണിയോടുകൂടി എല്ലാ ഗേറ്റുകളും അടച്ചിരുന്നു.
Comments