നേത്ര പരിശോധന ക്യാമ്പും ഉന്നത വിജയികളെ അനുമോദിക്കലും
പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് കരുണ പാലിയേറ്റീവ് സെന്റർ പേരാമ്പ്ര വിഷൻ ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന – തിമിരരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത ഉദ്ഘാടനം ചെയ്തു. കരുണ പ്രസിഡന്റ് എൻ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി എം. ബാബു മുഖ്യ പ്രഭാഷണം നടത്തി. എം.ബി.ബി.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ മെമന്റോ നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.കെ. അജിത, ഗ്രാമപഞ്ചായത്ത് അംഗം വിജിഷ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.എം. ബാബു, എൻ. പ്രശാന്ത്, എം.വി. മുനീർ, കെ.സി.മൊയ്തു, പി.സി. ഇബ്രാഹിം, മൊയ്തീൻ ടി. കക്കറമുക്ക്, ബഷീർ (ജെ സ്റ്റാർ), കരുണ മുഖ്യ രക്ഷാധികാരി പി.പി. മൊയ്തു, രക്ഷാധികാരി നിഷാദ് മൻസിൽ അമ്മത്, ജി.സി.സി കോഓഡിനേറ്റർ അഷ്റഫ് മാസ്റ്റർ തറമൽ, വൈസ് പ്രസിഡന്റുമാരായ പി.പി. ഗോപാലൻ, വി.കെ. കുഞ്ഞമ്മത് മാസ്റ്റർ, എ.കെ. സന്തോഷ്, കെ.എം. മാധവൻ, ജോയന്റ് സെക്രട്ടറിമാരായ ഹമീദ് ചെറിയാണ്ടി, സി.എം. ഗോവിന്ദൻ, പി.സി. സക്കീർ എന്നിവർ സംസാരിച്ചു. കരുണ സെക്രട്ടറി ഹമീദ് മാസ്റ്റർ തറമൽ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ടി. മജീദ് നന്ദിയും പറഞ്ഞു. പേരാമ്പ്ര വിഷൻ ട്രസ്റ്റ് കണ്ണാശുപത്രിയിലെ മെഡിക്കൽ ടീം ഇരുനൂറോളം രോഗികളെ പരിശോധിച്ചു.