LOCAL NEWS

ജനങ്ങളുടെ വികസനം കോർപ്പറേറ്റുകളിൽ നിന്നുള്ള കമ്മീഷൻ ബലത്തിൽ തീരുമാനിക്കേണ്ടതല്ല

വികസനം എന്നു പറയുന്നത് ജനങ്ങളുടെ അടിസ്ഥാനപരമായ ആ വശ്യങ്ങളായ ഭക്ഷണവും പാർപ്പിടവും സഞ്ചാരവും യഥാവിധി ഒരുക്കുന്നതാണെന്നും അതല്ലാതെ കോർപ്പറേറ്റുകൾക്ക് മുമ്പിൽ വിധേയരായി നിന്ന് കമ്മീഷൻ ബലത്തിൽ തീരുമാനിക്കേണ്ടതല്ലെന്നും എഴുത്തുകാരനും പ്രഭാഷകനുമായ കെ.എസ് ഹരിഹരൻ വ്യക്തമാക്കി.
കൊയിലാണ്ടി  നടന്ന കെ. റെയിൽ വിരുദ്ധ ജനകീയ കൺവൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
   കേരളവികസനത്തിനായി രൂപകൽപ്പന ചെയ്യപ്പെട്ട ഒട്ടേറെ പദ്ധതികൾ പാതി വഴിയിലായി നിൽക്കുമ്പോഴും കേരളത്തെ തലമുറകളോളം ദുരന്തത്തിലാഴ്ത്തുന്ന സിൽവർ ലൈൻ പദ്ധതിയുടെ പിറകെ ഭരണാധികാരികളും ഉദ്യോഗസ്ഥൻമാരും കുതിച്ചു പായുന്നത് കേരള വികസനത്തിനല്ലെന്നും സ്വയം വികസനത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
   ജില്ലാ സമിതി വൈസ് ചെയർമാൻ മുസ്ഥഫ ഒലീവ് അധ്യക്ഷം വഹിച്ചു. കൊയിലാണ്ടി മേഖലാ വൈസ് ചെയർമാൻ സുകുമാരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ലാ ചെയർമാൻ ടി.ടി.ഇസ്മായിൽ സമര പ്രഖ്യാപനം നടത്തി.
രാമചന്ദ്രൻ വരപ്രത്ത്, പയ്യോളി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സി.പി. ഫാത്തിമ, കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ മനോജ് പയറ്റുവളപ്പിൽ മുഹമ്മദാലി മുതുകുനി, ടി.സി.രാമചന്ദ്രൻ ,പി.എം. ശ്രീകുമാർ ,ഗോപാലകൃഷ്ണൻ കൊയിലാണ്ടി, ആർ.കെ.സുരേഷ് ബാബു, ജിഷേഷ് കുമാർ , ബഷീർ മേലടി ,നാസർ നന്തി, സുനീഷ് കീഴാരി, നസീർ ന്യൂജെല്ല, പ്രവീൺചെറുവത്ത്, പി.കെ.ഷിജു, പടന്നയിൽ പ്രഭാകരൻ പ്രസംഗിച്ചു. പടം.. കെ. റെയിൽ വിരുദ്ധ കൺവെൻഷൻ കെ.എം.ഹരിഹരൻ ഉൽഘാടനം ചെയ്യുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button