KOYILANDILOCAL NEWS
മേപ്പയ്യൂരിലെ മുഴുവൻ വാഹനങ്ങളും ഇവാൻ ചികിത്സാ സഹായത്തിനായി നിരത്തിലിറങ്ങുന്നു
മേപ്പയ്യൂർ : മേപ്പയ്യൂരിലെ ഓട്ടോ, ടാക്സികളിലെ ഒരുദിവസത്തെ വരുമാനം സ്പൈനൽ മാസ്കുലർ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിയിലെ രണ്ടു വയസുള്ള മുഹമ്മദ് ഇവാൻ്റെ ചികിത്സാ ഫണ്ടിലേക്ക്. മോട്ടോർ തൊഴിലാളി സംയുക്ത ട്രേഡ് യൂനിയൻ്റെ നേതൃത്വത്തിലാണ് മേപ്പയ്യൂരിലെ മുഴുവൻ വാഹനങ്ങളും ഇവാൻ ചികിത്സാ സഹായത്തിനായി നിരത്തിലിറങ്ങുന്നത്. കാരുണ്യ യാത്രയ്ക്ക് പുറമെ ടൗണിൻ നിന്നും ഫണ്ട് സമാഹരണം നടത്തുണ്ട്. മേപ്പയൂർ സൂപ്പർ ബസാർ പാർട്നർ റാസിഖിൽ നിന്ന് ട്രേഡ് യൂനിയൻ ഭാരവാഹികളായ പി സി രാജേന്ദ്രൻ, സി എം സത്യൻ, മുജീബ് കോമത്ത് എന്നിവർ ഫണ്ട് ഏറ്റുവാങ്ങി. എം നാരായണൻ, കിരൺ എന്നിവർ പങ്കെടുത്തു.
Comments