LOCAL NEWS
ശാസ്ത്ര ക്ലബ് ഉദ്ഘാടനവും ചാന്ദ്ര ദിനാചരണവും നടത്തി
വട്ടോളി ഗവൺമെൻറ് യുപി സ്കൂളിൽ ചാന്ദ്ര ദിനാചരണവും സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനവും പ്രമുഖ ശാസ്ത്ര അധ്യാപകനായ കെ. ജയരാജൻ നിർവഹിച്ചു. ചാന്ദ്ര ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. ശാസ്ത്രക്വിസ്, ചാന്ദ്ര മനുഷ്യനുമായുള്ള അഭിമുഖം , പോസ്റ്റർ നിർമ്മാണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. സ്റ്റാഫ് സെക്രട്ടറി ടി രമേശൻ അധ്യക്ഷനായി സജീവൻ കല്ലാച്ചി സ്വാഗതവും നിയോണ സുധീർ നന്ദിയും പറഞ്ഞു. ബിജു മൂഴിക്കൽ, ബി.ബിനീഷ, രമേശ് ബാബു കാക്കന്നൂർ റീന മാണിക്കോത്ത്, ശരണ്യ കെ എന്നിവർ ആശംസകൾ അർപ്പിച്ചു.
Comments