പ്രശാന്ത് ചില്ല സംവിധാനം ചെയ്ത ‘വൈരി’, ഹൃസ്വ ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടന്നു

കൊയിലാണ്ടി: ആകാശ് പ്രകാശ് മ്യൂസിക് ആൻ്റ് എൻറർടെയിൻമെൻ്റ് ബാനറിൽ പ്രശാന്ത് ചില്ല സംവിധാനം ചെയ്ത ‘വൈരി’, എന്ന ഹ്രസ്വചിത്രത്തിൻ്റെ പ്രിവ്യൂ ഷോ തക്കാരാ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. രഞ്ജിത്ത് ലാലിന്റെ ആശയത്തിൽ പ്രകാശ് നിർമ്മിച്ച 19 മിനുട്ട് ദൈർഘ്യമുളള ‘വൈരി’, സിനിമയിലേക്ക് ചുവടു വെക്കുന്ന കൊയിലാണ്ടിയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ‘ആകാശ് പ്രകാശ് മ്യൂസിക് ആന്റ് എന്റർടെയ്ൻമെന്റിന്റെ പ്രഥമ സംരംഭമാണ്. പ്രിവ്യൂ ഷോയ്ക്ക് ശേഷം പുഴു എന്ന സിനിമയിലെ പിന്നണി പ്രവർത്തകരും നടന്മാരുമായ അപ്പുണ്ണി ശശി, ശിവദാസ് പൊയിൽക്കാവ് എന്നിവരെ ടീം വൈരി ആദരിച്ചു. നവാസ് വള്ളിക്കുന്ന്, ഷാജി പട്ടിക്കര, രതിൻ രാധാകൃഷ്ണൻ, സത്യചന്ദ്രൻ പൊയിൽക്കാവ്, നൗഷാദ് ഇബ്രാഹിം, ഡോ ജാസിക് അലി, നികേഷ് നാരായണൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!