DISTRICT NEWSKERALA

നിലമ്പൂർ ജില്ലാശുപത്രിയിൽ പൂര്‍ണ്ണ ഗർഭിണിയായ യുവതിയെക്കൊണ്ട് ബാത്ത്റൂം കഴുകിച്ചെന്ന് പരാതി

മലപ്പുറം: നിലമ്പൂർ ജില്ലാശുപത്രിയിൽ പൂര്‍ണ്ണ ഗർഭിണിയായ യുവതിയെക്കൊണ്ട് ബാത്ത്റൂം കഴുകിച്ചെന്ന് പരാതി. ഉപയോഗിച്ച ശേഷം ബാത്ത് റൂം വൃത്തിയാക്കിയില്ല എന്ന് ആരോപിച്ചാണ് ക്രൂരത. പൂർണ്ണ ഗർഭിണിയുടെ ഗ്ലൂക്കോസ് അഴിച്ചു വയ്പ്പിച്ചതിന് ശേഷമാണ് ബാത്ത്റൂം വൃത്തിയാക്കിപ്പിച്ചത്.

ഈ മാസം ഇരുപതിനാണ് ആസാം സ്വദേശിയെ  പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗര്‍ഭിണികളുടെ വാര്‍ഡിലെ ബാത്ത്റൂം ആരോ ഉപയോഗിച്ച ശേഷം വൃത്തിയാക്കാതെ പോയെന്നും ഇതു യുവതിയാണ് എന്ന് ആരോപിച്ച് ആശുപത്രി ജീവനക്കാര്‍ നാളെ പ്രസവതീയതിയുള്ള യുവതിയെ കൊണ്ട് തന്നെ ടോയ്ലറ്റ് പൂര്‍ണമായി ശുചിയാക്കിപ്പിച്ചത്. ആസാം സ്വദേശികളായ യുവതിക്കും കൂട്ടിരിപ്പുകാരിയായ അമ്മയും തങ്ങളല്ല ഇതു ചെയ്തതെന്ന്  പറഞ്ഞെങ്കിലും ആശുപത്രി ജീവനക്കാര്‍  കേട്ടില്ല.

ഇതോടെ ആശുപത്രിക്ക് പുറത്ത് കാത്തിരിക്കുകയായിരുന്ന യുവതിയുടെ ഭര്‍ത്താവിനെ അമ്മ വിവരം അറിയിച്ചു. ഈ സ്ത്രീയുടെ കരച്ചിൽ കേട്ട് മറ്റുള്ളവര്‍ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. നിലമ്പൂരിലെ ഒരു കോഴിഫാമിൽ ജോലി ചെയ്യുന്നവരാണ്  ഈ കുടുംബം എന്നാണ് വിവരം. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button