അരിക്കുളം മാവട്ട് ഗ്രാമശ്രീ റസിഡൻസ് അസോസിയേഷൻ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹാദരം നൽകി
അരിക്കുളം മാവട്ട് ഗ്രാമശ്രീ റസിഡൻസ് അസോസിയേഷൻ മാവട്ട് പ്രദേശത്തു നിന്നും ഈ വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണവും വനമിത്ര പുരസ്കാര ജേതാവ് ശ്രീ സി രാഘവൻ (സ്വസ്ഥവൃത്തം )സ്നേഹാദരം നൽകി ആദരിച്ചു .ചടങ്ങിൽ ഗ്രാമശ്രീ പ്രസിഡണ്ട് ശ്രീ മുരളീധരൻ നമ്പീശൻ അധ്യക്ഷത വഹിച്ചു. ശ്രീ രാഘവൻ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിനി മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി.
അനിൽകുമാർ അരിക്കുളം, ജിൻസി ചാമക്കണ്ടി ,ഷിജാ വിനോദ് ,ഗിരീഷ് മഠത്തിൽ, ദർശന എൻ വി എം, മഞ്ജു മഠത്തിൽ ,സൂര്യഭായ് ,സൗമ്യ, നിമാ ശശി ,സുഷമ എൻ പി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .വനമിത്ര പുരസ്കാര ജേതാവ് ശ്രീ രാഘവനെ ശ്രീമതി വിജയലക്ഷ്മി ബ്രാഹ്മിണിയമ്മ നീലാംബരി പൊന്നാട അണിയിച്ച് ആദരിച്ചു. വിദ്യാർഥികൾ അനുമോദനത്തിന് മറുമൊഴി നൽകി .ഗ്രാമശ്രീ സെക്രട്ടറി നീതു പാർവതി സ്വാഗതം പറഞ്ഞ ചടങ്ങിന് രമ എൻ വി എം നന്ദി പ്രകാശിപ്പിച്ചു