CALICUTDISTRICT NEWS
സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനക്കേസ്; പരാതിക്കാരി യുവ എഴുത്തുകാരി
കൊയിലാണ്ടി: എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. കോഴിക്കോട് സ്വദേശിനിയായ യുവ എഴുത്തുകാരി നല്‍കിയ പരാതിയിലാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്.
2020ല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇതോടെ സിവിക് ചന്ദ്രനെതിരായ പീഡന കേസുകളുടെ എണ്ണം രണ്ടായി.ആദ്യ കേസും കൊയിലാണ്ടി പൊലീസാണ് റജിസ്റ്റര്‍ ചെയ്തത്. ആദ്യ കേസെടുത്ത് മൂന്നാഴ്ചയായിട്ടും സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനായിട്ടില്ല. സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, ആദ്യ കേസില്‍ സിവിക് ചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ കോടതി ഇന്ന് വിധി പറയും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകും വരെ സിവിക്കിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിട്ടുണ്ട്.
Comments