DISTRICT NEWS

‘ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം’: പദ്ധതിയുമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്

‘ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം’ പദ്ധതിയുമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്. കൊവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക് വ്യവസായ സംരംഭകരാകാനും തൊഴില്‍ ദാതാവാകാനുമാണ് പദ്ധതിയിലൂടെ അവസരമൊരുങ്ങുന്നത്.

 ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പാക്കിവരുന്ന പി.എം.ഇ.ജി.പി/ ‘എന്റെ ഗ്രാമം’ പദ്ധതികളുടെ തുടര്‍ച്ചയാണ് പദ്ധതി. കൊവിഡാനന്തര കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നത് ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി മുഖേന പരമാവധി 50 ലക്ഷം രൂപ വരെ അടങ്കലുള്ള ഗ്രാമ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാം. 95 ശതമാനം വരെ ബാങ്ക് വായ്പ ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. പ്രൊജക്ട് തുകയുടെ 25 ശതമാനം മുതല്‍ 40 ശതമാനം വരെ സബ്‌സിഡി ഗ്രാന്‍ഡ് ഖാദി ബോര്‍ഡ് വഴി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെറൂട്ടി റോഡിലുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0495-2366156.9747075138

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button