LOCAL NEWS
കൊയിലാണ്ടി 7വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വർഷം തടവും അൻപതിനായിരം രൂപ പിഴയും


ഏകരൂൽ സ്വദേശി പൂച്ചപള്ളി വീട്ടിൽ ബാബു(51) വിനാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി.അനിൽ ശിക്ഷ വിധിച്ചത്. പോക്സോ നിയമപ്രകാരം ആണ് ശിക്ഷ വിധിച്ചത്. 2019 ആണ് കേസ് ആസ്പദമായ സംഭവം നടന്നത് വീട്ടിലെ പുറത്തെ ബാത്റൂമിൽ പോയി തിരിച്ചു വന്ന കുട്ടിയെ പ്രതി ലൈംഗിമമായി ഉപദ്രവിക്കുക ആയിരുന്നു. ഉറങ്ങാൻ കിടക്കുമ്പോൾ ബാലിക അമ്മയോട് കാര്യം പറയുക ആയിരുന്നു.ബാലുശ്ശേരി പോലീസ് രെജിസ്റ്റർ ചെയ്ത കേസ്, സബ് ഇൻസ്പെക്ടർ ദിനേഷ്കുമാർ പി ആണ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി


Comments