കൊയിലാണ്ടി കോതമംഗലം ഗവ: എൽ.പി.സ്കൂളിൽ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം എം.എൽ.എ. ശ്രീമതി കാനത്തിൽ ജമീല നിർവഹിച്ചു
കൊയിലാണ്ടി: കോതമംഗലം ഗവ: എൽ.പി.സ്കൂളിൽ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം എം.എൽ.എ. ശ്രീമതി കാനത്തിൽ ജമീല നിർവഹിച്ചു.നഗരസഭാധ്യക്ഷ ശ്രീമതി സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷ നിജില പറവക്കൊടി വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകി.നഗരസഭാ അംഗം ദൃശ്യ ,ജെ.ആർ.സി.അംഗങ്ങളെ സ്ക്വാർഫ് അണിയിച്ചു.നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ ശ്രീ.ഇ.കെ.അജിത്ത്, ശ്രീ.കെ.ഷിജു, ശ്രീമതി കെ. ഇന്ദിര, പന്തലായനി ബി.പി.സി യൂസഫ് നടുവണ്ണൂർ, ശ്രീ.പി.കെ ഭരതൻ, ശ്രീ വിനോദ്കുമാർ പി.കെ, ശ്രീ വായനാരി വിനോദ്, പി.ടി.എ പ്രസിഡണ്ട് ശ്രീ.അനിൽകുമാർ.എ.കെ., എസ്.എം.സി.ചെയർമാൻ പി.എം. ബിജു തുടങ്ങിയവർ സംസാരിച്ചു.എ.എക്സ്.ഇ.ശ്രീ.ബിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പ്രമോദ്കുമാർ സ്വാഗതവും ശ്രീമതി റീന.ജി.നന്ദിയും പറഞ്ഞു.