KOYILANDILOCAL NEWS
ഹിരോഷിമ ദിനം ആചരിച്ചു
കാപ്പാട് : ഇലാഹിയ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു. ലോകമനസാക്ഷിയെ ഞെട്ടിച്ച കറുത്ത ദിനങ്ങളെ ഓര്‍മ്മപ്പെടുത്തിയ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കാപ്പാട് ഇലാഹിയ സെക്കൻഡറി സ്കൂളിൽ സുഡാക്കോ പക്ഷിയുടെ വലിയ മാതൃക നിർമ്മിച്ചു. പ്രധാന അധ്യാപിക റാബിയ അഹമ്മദ് ദീപം തെളിയിച്ചു.
അധ്യാപകരായ വിനോദ് കുമാർ, ഇ രമേഷ്, ശശിധരൻ, ലതിക, ബബിത, ലിഗേഷ്, ധനേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments