LOCAL NEWSTHAMARASSERI
പേടിക്കാതെ തീയണയ്‌ക്കാൻ നരിക്കുനി അഗ്നിരക്ഷാസേനയ്‌ക്ക് ഫയർ ഫൈറ്റിങ് സ്യൂട്ട്
നരിക്കുനി: പരിമിതികളിൽ വീർപ്പുമുട്ടുന്ന നരിക്കുനി അഗ്നിരക്ഷാസേനാ ജീവനക്കാർക്ക് കത്തിപ്പടരുന്ന തീയിൽനിന്ന് സ്വന്തംജീവൻ രക്ഷിക്കാൻ ഫയർ ഫൈറ്റിങ് സ്യൂട്ട് ലഭിച്ചു.
ജീവനക്കാരുടെ സുരക്ഷയ്ക്കായി വിദേശരാജ്യങ്ങളിൽ അഗ്നിരക്ഷാസേന ഉപയോഗിക്കുന്നരീതിയിലുള്ള മൂന്ന് ആവരണമുള്ള ഫയർസ്യൂട്ടാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. 27,000 രൂപ വിലവരും. ഹെൽമറ്റിന് 12,000 രൂപയും. എളുപ്പത്തിൽ ധരിക്കാനും, തടസ്സമില്ലാതെ പ്രവർത്തിപ്പിക്കാനുമാവുന്നതാണിത്. വലിയ തീപ്പിടിത്തമുണ്ടാകുമ്പോൾ വളരെ അടുത്തെത്തി രക്ഷാപ്രവർത്തനം നടത്താനും റേഡിയേഷൻ, ആസിഡ് എന്നിവയെ പ്രതിരോധിക്കാനുമാവും.
2010-ൽ വാടകക്കെട്ടിടത്തിലാണ് നരിക്കുനി അഗ്നിരക്ഷാസേന പ്രവർത്തനം തുടങ്ങിയത്. സ്വന്തം കെട്ടിടം നിർമിക്കുന്നതിന് ലഭിച്ച സ്ഥലം ഏറെറടുത്തെങ്കിലും തുടർനടപടിയായിട്ടില്ല.
Comments