DISTRICT NEWS

മേപ്പയ്യൂർ കീഴ്പ്പയ്യൂരിലെ നിവേദിൻ്റെ മരണത്തിന് കാരണമായ വാഹനവും ഡ്രൈവറും മേപ്പയ്യൂർ പൊലീസ് കസ്റ്റഡിയിൽ.

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ നിവേദിൻ്റെ മരണത്തിന് കാരണമായ വാഹനവും ഡ്രൈവറും മേപ്പയ്യൂർ പൊലീസ് കസ്റ്റഡിയിൽ. കായണ്ണ കുറുപ്പൻ വീട്ടിൽ ചോയിയുടെ മകൻപ്രബീഷിനെയും കെ.എൽ.01 AE 8284 മാരുതി കാറു മാണ് മേപ്പയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.സെക്ഷൻ 304 പ്രകാരം മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്.അപകടം നടക്കുന്ന സമയത്ത് വാഹനത്തിന് ഇൻഷൂറൻസ്കവറിംഗ് ഉണ്ടായിരുന്നില്ല.

മെയ് മാസം 21നാണ് അപകടം നടന്നത്. പേരാമ്പ്ര ബാദുഷ സൂപ്പർ മാർക്കറ്റിലെ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ കീഴ്പയ്യൂർ സ്വദേശി മീത്തലെ ഒതയോത്ത് നിവേദിനേയും കാൽനടയാത്രക്കാരനായ ഗായകൻ മൊയ്തിയെയും ഇടിച്ചു തെറിപ്പിച്ച ശേഷം മാരുതി കാർ നിർത്താതെ കടന്നു കളയുകയായിരുന്നു. പേരാമ്പ്ര പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

മൂന്നു ദിവസം മുമ്പ് അപകടത്തിന് ദൃക്സാക്ഷിയായ കുററ്യാടി വടയം സ്വദേശി സീന മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ടതിനെ തുടർന്ന് പൊലീസിൽ ഹാജരായി മൊഴി നൽകുകയായിരുന്നു.ഇതിനെ തുടർന്നാണ് കേസിൽ വഴിത്തിരിവുണ്ടായത്.തുടർന്ന് മേപ്പയ്യൂർ സി ഐ കെ.ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണമാണ് പ്രതിയെയും വാഹനവും കണ്ടെത്തുന്നതിലേക്ക് എത്തിയത്. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് പ്രബീഷിനെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണം തുടരുമെന്നും മേപ്പയ്യൂർ പൊലീസ് പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button