CALICUTDISTRICT NEWS
നവീകരിച്ച കക്കോടി ബൈപ്പാസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു
കക്കോടി: ഇൻർലോക്ക് ചെയ്ത് നവീകരിച്ച കക്കോടി ബൈപ്പാസ് (ഫ്ളഡ് ബാങ്ക്) റോഡ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്ത് ഗതാഗതത്തിന് തുറന്നുകൊടുത്തു. ഒരുകോടി അറുപതുലക്ഷം ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. നിർമാണം നല്ലരീതിയിൽ പെട്ടെന്ന് പൂർത്തീകരിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൈാസൈറ്റിയെ മന്ത്രി പ്രശംസിച്ചു. ഇന്റർലോക്ക് റോഡിൽ വശങ്ങളിൽ കോൺക്രീറ്റ് ബീം, 180 മീറ്ററോളും ദൂരത്തിൽ അഴുക്കുചാൽ, ആവശ്യമായ റോഡ് സുരക്ഷാക്രമീകരണങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്.
കക്കോടി മഹല്ല് മുസ്‌ലിംലീഗ് കമ്മിറ്റി പ്രളയദുരിതാശ്വ നിധിയിലേക്ക് നൽകിയ 26,600 രൂപയുടെ ചെക്ക് മന്ത്രിക്ക് കൈമാറി. ഉൗരാളുങ്കൽ സൊസൈറ്റിയിലെ എം.എം. സുരേന്ദ്രന് ഉപഹാരം നൽകി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ശോഭന അധ്യക്ഷയായി. ആർ. സിന്ധു, പുരുഷൻ കടലുണ്ടി എം.എൽ.എ., കെ.കെ. ചോയിക്കുട്ടി, ഷാഹിദ അബ്ദുറഹിമാൻ, ടി. ജുമൈലത്ത്, പി. ശോഭീന്ദ്രൻ, കവിതാ മനോജ്, എം. രാജേന്ദ്രൻ, മാമ്പറ്റ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.
Comments