എലിപ്പനിക്കെതിരെ ജാഗ്രത വേണം

 

കഴിഞ്ഞ പ്രളയകാലത്ത് എറ്റവുംകൂടുതല്‍ എലിപ്പനി രോഗംറിപ്പോര്‍ട്ട്‌ചെയ്യുകയും എലിപ്പനി മൂലമുളള മരണങ്ങള്‍ സംഭവിക്കുകയും ചെയ്ത ജില്ലയാണ് കോഴിക്കോടെന്നും അതിനാല്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍. എലിപ്പനി രോഗത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് വളരെഅത്യാവശ്യമാണ്. അതുകൊണ്ട് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരും, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും, മലിനജലവുമായി സമ്പര്‍ക്കത്തില്‍പെട്ടവരും ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന ഡോക്‌സിസൈക്ലിന്‍ ഗുളിക മുന്‍കരുതലായി നിര്‍ബന്ധമായും കഴിക്കണം. പനി, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ടാല്‍ ഉടനെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും ചികിത്സ തേടുകയും വേണം. സ്വയം ചികിത്സയ്ക്ക് വിധേയരാകരുത്.  ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

Comments

COMMENTS

error: Content is protected !!