KOYILANDILOCAL NEWS
ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മുയിപ്പോത്ത് : ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുയിപ്പോത്ത് പയോളി പൊയിൽ അതുൽ ( 23 ) ആണ് മരിച്ചത്. ആഗസ്റ്റ് 23 ന് മുയിപ്പോത്ത് പാലച്ചുവട് റോഡിൽ അതുൽ സഞ്ചരിച്ച ബൈക്കും എതിരെ വന്ന സ്ക്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അതുൽ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ബിടെക് ബിരുദധാരിയാണ് അതുൽ. അച്ഛൻ നാരായണൻ അമ്മ അജിത. സഹോദരൻ അമൽ .
Comments