CALICUTDISTRICT NEWSLOCAL NEWS
കുട്ടികളുടെ നാടകക്യാമ്പായ ‘കളിവീടി’ന് തുടക്കമായി
കുട്ടികളുടെ നാടകക്യാമ്പായ കളിവീടിന് തുടക്കമായി. നാടക് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 12 വയസുമുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കുള്ള ഏകദിന നാടകക്യാമ്പ് ജി യു പി എസ് സിവിൽ സ്റ്റേഷനിൽ നടന്നു. നാടകകൃത്ത് സതീഷ് കെ സതീഷ് ഉദ്ഘാടനം ചെയ്തു.
നാടക നടൻ ശിവരാമൻ കൊല്ലേരി, നാടക് ജില്ലാ സെക്രട്ടറി എൻ വി ബിജു എന്നിവർ സംസാരിച്ചു. കെ കെ പുരുഷോത്തമനാണ് ക്യാമ്പ് ഡയറക്ടർ. ഹരീഷ് കൊടുവള്ളി, ഉമേഷ് പന്തീരാങ്കാവ് , എ പി സി വാസുദേവൻ എന്നിവർ കോഡിനേറ്റർമാരായിരുന്നു. ഷിബു മുത്താട്ട്, കെ കെ പുരുഷോത്തമൻ, നവീൻ രാജ് എന്നിവർ കളിവീടിൽ പരിശീലകരായിരുന്നു.
Comments