LOCAL NEWSUncategorized

ഗ്രാമ ശ്രീ റസിഡൻസ് അരിക്കുളം മാവട്ട് ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായ രീതിയിൽ ഗ്രാമ ശ്രീ ആലോഷിച്ചു.

ഗ്രാമ ശ്രീ റസിഡൻസ് അരിക്കുളം മാവട്ട് ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായ രീതിയിൽ ഗ്രാമ ശ്രീ
ആലോഷിച്ചു.  ഓണാഘോഷ ചടങ്ങിൻ്റെ ഉത്ഘാടനം പ്രശസ്ത കലാകാരനും ഫോക്ക് ലോർ അക്കാദമി സംസ്ഥാന അവാർഡ് ജേതാവുമായ ശ്രീ: പപ്പൻകാവിൽ നിർവ്വഹിച്ചു. ഗ്രാമ ശ്രീ പ്രസിഡണ്ട് എം.മുരളീധരൻ അധ്യക്ഷത വഹിച്ചു. ഔഷധ സസ്യങ്ങളുടെ കൂട്ടുകാരൻ ശ്രീ: ചന്തുക്കുട്ടി, നിമിഷ നേരം കൊണ്ട് പല്ല് ഉപയോഗിച്ച് തേങ്ങപ്പൊതിച്ച് പ്രശസ്തനായ എൻ.വി.എം.ചന്ദ്രൻ ,അരിക്കുളം കൃഷിഭവൻ്റെ കർഷക അവാർഡ് നേടിയ സി.പി.രാജൻ എന്നിവരെയും ഗ്രാമ ശ്രീ ആദരിച്ചു.കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഓണം സ്പെഷ്യൽ പാലട പ്രഥമൻ ഓണം നാളിൽ എല്ലാ വീടുകളിലും എത്തിച്ചു നല്കി.
തിരുവോണ നാളിൽ മാവേലി ഗ്രാമ ശ്രീ കുടുംബാംഗങ്ങളെ സന്ദർശിച്ചു, മേളവും, പുലിക്കളിയുമായി മാവേലി ജാതിഭേദമന്യേ സന്ദർശിച്ചത് ഏവരിലും പ്രശംസ ഉളവാക്കി.
എല്ലാ കുടുംബാംഗങ്ങളും ചേർന്ന ഓണസദ്യ ഒരു വേറിട്ട അനുഭവമായിരുന്നു.


വിവിധ തരം മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ഓണപ്പുടവ നല്കി. മത്സര വിജയികൾക്ക് സമ്മാനങ്ങളും നല്കി. അന്യം നിന്ന് പോവുന്ന ഓലമടയർ, വല്ലം മടയൽ എന്നിവ ഏവർക്കും കണ്ണിന് കുളിർമ്മയേകി.കമ്പവലി ,കലം മുടയ്ക്കൽ ഉൾപ്പെടെ നിരവധി മത്സരങ്ങൾ നടന്നു. ഓണാഘോഷ ചടങ്ങിന് ആശംസകൾ അർപ്പിച്ചു കൊണ്ട് ശ്രീ: ജനാർദ്ധനൻ മാസ്റ്റർ, പി.ജി.രാജീവ്, സുരേന്ദ്രൻ നമ്പീശൻ, മഞ്ജു മഠത്തിൽ, ജിൻസി ചാമക്കണ്ടി, അശ്വതി നിശാഗന്ധി, എന്നിവർ സംസാരിച്ചു. രാഹുൽ, സുധീഷ് മOത്തിൽ, ലെ നീഷ്, സി.പി.രാജൻ, പി.എം.രാജൻ, ജിതിൻ, രാഗേഷ് എന്നിവർ നേതൃത്വം നല്കി. രമ എൻ.വി.എം.റിപ്പോർട്ട് അവതരിപ്പിച്ചു.സെക്രട്ടറി നീ തുപാർവ്വതി സ്വാഗതവും അനിൽ കുമാർ അരിക്കുളം നന്ദിയും പ്രകാശിപ്പിച്ചു. ഗ്രാമ ശ്രീ കുടുംബാംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര യോടു കൂടി ഈ വർഷത്തെ ഓണാലോഷ പരിപാടികൾ സമാപിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button