ചാവട്ട് മദ്രസ പ്രവേശനോത്സവം

മേപ്പയ്യൂർ: ചാവട്ട് ഇസ്ലാഹുൽ മുസ്ലിമീൻ മദ്രസ പ്രവേശനോത്സവം മഹല്ല് പ്രസിഡൻ്റ് പി കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. മദ്രസ പി ടി എ പ്രസിഡൻ്റ് എ മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു. മഹല്ല് ജനറൽ സെക്രട്ടറി എം കെ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. സദർ മുഅല്ലിം വി കെ ഇസ്മായിൽ മന്നാന്നി ഒന്നാം ക്ലാസ്സിൽ പ്രാവേശനം നേടിയ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി. പി കെ കുഞ്ഞമ്മത് മുസ്ല്യാർ, നജീബ് മന്നാനി,എ എം അബ്ദുറഹിമാൻ, കെ സി ഇബ്രാഹിം, അൽത്താഫ് എ എം, എ എം അബ്ദുൽ റസാഖ് സംസാരിച്ചു.

Comments

COMMENTS

error: Content is protected !!