CALICUTDISTRICT NEWS
ചാലക്കരയിലെ കാറപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരി മരിച്ചു
താമരശ്ശേരി: കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. ഉള്ള്യേരി തെരുവത്തുകടവ് എക്കാലയുള്ളതിൽ ഷഫീക്കിന്റെ മകൾ ഫാത്തിമ അസീന്‍ (8) മരിച്ചത് ഉള്ള്യേരി ഗവ.എല്‍പി സ്‌ക്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വെള്ളിയാഴ്ച മൈസുരില്‍ നിന്നും കുടുംബസമേതം വരുമ്പോൾ താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയിലെ ചാലക്കരയിൽ കാറ് ട്രാൻസ്ഫോമർ വേലിക്ക് ഇടിച്ചായിരുന്നു അപകടം.
കാറിലുണ്ടായിരുന്നവര്‍ക്കെല്ലാം പരുക്കേറ്റിരുന്നു. ഫാത്തിമയുടെ മാതാവ്: ഹസ്ന. സഹോദരങ്ങള്‍: ആമിനഹസ്ന, ആസറ.
Comments