കോഴിക്കോട് ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയ്ക്ക് തീപിടിച്ചു

കോഴിക്കോട് :  കോഴിക്കോട് കൊടശ്ശേരിയിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു.മംഗലാപുരത്ത് നിന്നും കോഴിക്കോടേയ്ക്ക് വരികയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. ആളപായമില്ല.

ഇന്ന് ഉച്ചയ്ക്ക് 3.30 യോടെ ആയിരുന്നു സംഭവം. ഗ്യാസ് കുറ്റികൾ നിറച്ച ലോറി മംഗലാപുരത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു. കൊടശ്ശേരിയിൽ വച്ച് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയപ്പോഴാണ് എഞ്ചിനിൽ നിന്ന് തീ പടർന്നത് ശ്രദ്ധയിൽ പെട്ടത്. നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പെട്ടന്ന് ആളി പടരുകയായിരുന്നു. പിന്നീട് കൊയിലാണ്ടി പേരാബ്ര, വെള്ളിമാട്കുന്ന്, നരിക്കുനി എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നായി 6 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.

ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. വാഹനത്തിലെ 342 സിലിണ്ടറുകൾ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. തീ പൂർണമായും അണച്ച ശേഷമാണ് പ്രദേശത്ത് ഗതാഗതം പുനഃസ്ഥാപിച്ചത്.

Comments

COMMENTS

error: Content is protected !!