CRIME
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സൈക്കിളിന്റെ ലോഹഭാഗത്തിന്റെ രൂപത്തില്‍ സ്വര്‍ണം കടത്തിയ ആള് പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സൈക്കിളിന്റെ ലോഹഭാഗത്തിന്റെ രൂപത്തില്‍ സ്വര്‍ണം കടത്തിയ കോഴിക്കോട് സ്വദേശി അബ്ദുള്‍ ഷെരീഫിനെ കസ്റ്റംസ് പിടികൂടി. ഇയാള്‍ കൊണ്ടുവന്ന സൈക്കിളിന്റെ ലോഹഭാഗങ്ങളില്‍നിന്ന് 1037 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.

ഏകദേശം എട്ടുമണിക്കൂറോളം സമയമെടുത്താണ് ലോഹഭാഗത്തുനിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പലതരത്തിലും സ്വര്‍ണക്കടത്ത് നടക്കാറുണ്ടെങ്കിലും, മറ്റുലോഹങ്ങള്ക്കൊപ്പം സ്വര്‍ണം കൂടി ചേര്‍ത്ത് കടത്തുന്നത് ആദ്യമാണെന്നും അടുത്തകാലത്തു നടത്തിയ ഏറ്റവും ശ്രമകരമായ ദൗത്യമാണിതെന്നുമായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
Comments