പുഴയോരം ഇടിയുന്നു; സ്ഥലമുടമകള്‍ ആശങ്കയില്‍

ഇത്തവണത്തെ അതിവര്ഷത്തിലാണ് കൈപ്രം പള്ളിക്കടുത്തും അങ്ങാടിക്കടവ് ഭാഗത്തും പുഴയുടെ ഇരുകരകളെയും കവര്‍ന്നെടുക്കുന്നത്. പറമ്പിന്റെ നല്ലൊരു ഭാഗവും മരങ്ങളും വെള്ളപ്പാച്ചിലില്‍ പുഴയെടുത്തു. ഇരു ഭാഗത്തുമായി രണ്ടര കിലോമീറ്ററോളം ദൂരത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. കൈപ്രം അങ്ങാടിക്കടവ് ഭാഗങ്ങളില്‍ വെള്ളൊലിപ്പില്‍ അമ്മത്, മുക്കില്‍ അന്ത്രു, കരിവന്റവിടെ കെ.വി. കുഞ്ഞബ്ദുള്ള ഹാജി, പുത്തന്‍പുരയില്‍ അബ്ദുറഹ്മാന് തുടങ്ങിയവരുടെ പറമ്പുകളാണ് മണ്ണിടിഞ്ഞ് പുഴയായത്.
ചിലയിടങ്ങളില്‍ ആറുമീറ്ററോളം ഉള്ളിലേക്ക് പുഴയായി മാറിയിട്ടുണ്ട്. വേളം പഞ്ചായത്തില്‍ പെട്ട ചാലക്കണ്ടി, കോവുമ്മല്‍, ഓത്തിയൂര് തുടങ്ങിയ സ്ഥലങ്ങലങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.