തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക്  ധനസഹായം


ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ തയ്യല്‍ തൊഴിലാളികള്‍ക്ക് 1,000 രൂപ വീതം ധനസഹായത്തിന് അപേക്ഷിക്കാം.   തയ്യൽത്തൊഴിലാളികൾക്ക് നല്‍കുന്നതിനായി 53.6 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ /ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തവരുമായ എല്ലാ തൊഴിലാളികള്‍ക്കും 1,000  രൂപ വീതം ധനസഹായത്തിന് അര്‍ഹതയുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, പുതുക്കല്‍ മുഖേന ബാങ്ക്   അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമായിട്ടുള്ളതില്‍ രണ്ടു ഘട്ടങ്ങളിലായി ആകെ 1,04,670
തൊഴിലാളികള്‍ക്ക് 10,46,70,000  രൂപ വിതരണം ചെയ്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ബോര്‍ഡില്‍ സമര്‍പ്പിച്ചിട്ടില്ലാത്ത തൊഴിലാളികള്‍ ആനുകൂല്യം ലഭിക്കുന്നതിനായി www.tailorwelfare.in എന്ന ബോര്‍ഡ്   വെബ്‌സൈറ്റ് മുഖേന ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്   വിവരങ്ങള്‍ സഹിതം ഓണ്‍ലൈനായി
അപേക്ഷ സമര്‍പ്പിക്കേണ്ടതും ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ക്ഷേമനിധി
പാസ്ബുക്ക്/തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ജില്ലാ ഓഫീസുകളില്‍ തപാല്‍ മുഖേനയോ ട്രേഡ് യൂണിയന്‍ മുഖേനയോ ലോക്ഡൗണുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് നേരിട്ടോ ലഭ്യമാക്കേണ്ടതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. . കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോൺ: 75608 95445

Comments

COMMENTS

error: Content is protected !!