KOYILANDILOCAL NEWS
‘യോദ്ധാവ്’ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗവും വിപണവും തടയുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന പോലീസ് വകുപ്പ് നടപ്പിലാക്കിവരുന്ന ‘യോദ്ധാവ്’ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്നിനെതിരെ അവബോധം വളർത്താൻ വേണ്ടി കൊയിലാണ്ടി ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ എലത്തൂർ തീരദേശ പോലീസിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
എലത്തൂർ തീരദേശ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ടി സദാനന്ദൻ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സുചേത വി പി സ്വാഗതം പറഞ്ഞു. എലത്തൂർ തീരദേശ പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി കെ ജോസി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എക്സൈസ് പ്രിവന്റിംഗ് ഓഫീസർ ബാബു പി കുട്ടികൾക്ക് ക്ലാസ് എടുത്തു. സബ് ഇൻസ്പെക്ടർ രജിത്ത് പി ആശംസകൾ നേർന്ന ചടങ്ങിന് എ എഫ് ഇ ഒ ഡോ.വിജുല കെ നന്ദി പ്രകാശിപ്പിച്ചു.
Comments