ANNOUNCEMENTS
മെഡ്‌കോയില്‍ കരാര്‍ നിയമനം
ഗവ.മെഡിക്കല്‍ കോളേജ് കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ആര്‍.എസ്.ബി.വൈക്ക് കീഴില്‍ മെഡ്‌കോ (MEDCO) വിഭാഗത്തിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ (ഒരു ഒഴിവ്) താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഗവ.അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സും ജനറല്‍ നഴ്‌സിംഗ്/ബിഎസ്‌സി നഴ്‌സിങ്ങും(നിര്‍ബന്ധം). താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളും സഹിതം ഈ മാസം 25ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് എത്തണം.
Comments