ലഹരിമുക്ത കേരളം: വിദ്യാർത്ഥി പരിവർത്തന പരിപാടി ആരംഭിച്ചു.
ചേമഞ്ചേരി: മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ലഹരിക്ക് അടിപ്പെടുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരുന്നതായി പുതിയ റിപ്പോർട്ടുകൾ അടിവരയിടുന്നു.നമ്മുടെ കുട്ടികളെ ഇതിൽ നിന്ന് മോചിപ്പിക്കേണ്ടത് നാമോരോരുത്തരുടേയും കടമയാണ്.
വിദ്യാലയത്തിൽ നിന്നും വീടുകളിലേക്ക് ഇതിനെക്കുറിച്ച് അവബോധം എത്തിക്കേണ്ടത് അത്യാവശ്യമാണ്. ചേമഞ്ചേരി യു പി സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധറാലി നടത്തി. പോസ്റ്റർ നിർമ്മാണം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടന്നു. നാലാം തരം വിദ്യാർത്ഥിനിയായ വൈഗ നടത്തിയ ലഹരി വിരുദ്ധ നൃത്തം ശ്രദ്ധേയമായി. രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ഗവണ്മന്റ് ഹോമിയോ ഹോസ്പിറ്റൽ പുനർജനി വിഭാഗത്തിലെ ഡോക്ടർ മുഹമ്മദ് തസ്നീം നയിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി വത്സല പുല്യത്ത് ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപകൻ ശ്രീഷു കെ കെ അധ്യക്ഷത വഹിച്ചു. ബിജു കാവിൽ സ്വാഗതവും അനൂദ കെ വി നന്ദിയും പറഞ്ഞു