അരിക്കുളത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പ് പൊട്ടി തകര്‍ന്ന റോഡ് ഗതാഗത യോഗ്യമാക്കുന്നു
ഇന്നലെ രാത്രി അരിക്കുളത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പ് പൊട്ടി റോഡ് തകര്‍ന്നതിനെ തുടർന്ന് കൊയിലാണ്ടി അഞ്ചാംപീടിക റോഡില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. റോഡിന്റെ അറ്റകുറ്റ പ്രവർത്തികള്‍ നടത്താന്‍ വാട്ടര്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ഇന്ന് കരാര്‍ ഏറ്റെടുത്തവര്‍ തന്നെ പ്രവർത്തികള്‍ പുനരാരംഭിച്ചു.
വൈകീട്ടോടെ തകരാര്‍ പരിഹാരിക്കാന്‍ സാധിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. പൈപ്പിലൂടെയുള്ള വെള്ളത്തിന്റെ ശക്തികാരണം റോഡ് തകര്‍ന്ന നിലയിലാണ്. ഇതേത്തുടര്‍ന്ന് ഊരള്ളൂരിലെ പൈപ്പ് ലൈനിന്റെ വാള്‍വ് പൂട്ടി വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചു.
അതിനിടയില്‍ ശക്തമായി വെള്ളം പുറത്തെക്ക് പമ്പ് ചെയ്തതോടെ റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതിനെ തുടർന്ന് വാഹനങ്ങള്‍ അരിക്കുളം നടുവത്തൂര്‍ മുത്താമ്പി വഴി കൊയിലാണ്ടിയിലേക്കും തിരിച്ചും പോകണമെന്ന് നിര്‍ദേശം നല്‍കി.