Uncategorized
ഗ്രാമപഞ്ചായത്ത് സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാകും
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പഞ്ചായത്ത് വകുപ്പിൻ്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ സിറ്റിസൺ സർവീസ് പോർട്ടൽ എന്ന വെബ് സൈറ്റ് പുറത്തിറക്കി.
പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും വളരെ എളുപ്പത്തിൽ ഓൺലൈനിൽ ലഭ്യമാക്കുക എന്നതാണ് ഈ വെബ്സൈറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഏകദേശം ഇരുന്നൂറിന് മുകളിൽ സേവനങ്ങൾ സിറ്റിസിൻ പോർട്ടൽ വഴി ലഭ്യമാക്കുന്നുണ്ട്. ഈ സൈറ്റിലെ ഏറ്റവും വലിയ പ്രത്യേകത ആരുടെ അപേക്ഷകൾ വേണമെങ്കിലും കൃത്യമായ രേഖകൾ ഉണ്ടെങ്കിൽ നമ്മുടെ അക്കൗണ്ട് വഴി സമർപ്പിക്കുവാൻ സാധിക്കും എന്നതാണ്.
Comments