വന്ദേഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ ലഭിച്ചുവെന്ന പരാതിയില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു

വന്ദേഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ ലഭിച്ചുവെന്ന പരാതിയില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

വന്ദേഭാരതില്‍ തിങ്കളാഴ്ച കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് പോയ യാത്രക്കാരന് കഴിക്കാന്‍ നല്‍കിയ പൊറോട്ടയിലാണ് പുഴുവിനെ കിട്ടിയത്. തുടര്‍ന്ന് ഇയാള്‍ പരാതി നല്‍കുകയായിരുന്നു.

ഇ വണ്‍ കംപാര്‍ട്‌മെന്റിലായിരുന്നു പരാതിക്കാരന്‍ യാത്ര ചെയ്തിരുന്നത്. ട്രെയിനില്‍ നിന്ന് ലഭിച്ച പൊറോട്ടയില്‍ നിന്നു പുഴുവിനെ കിട്ടിയതോടെ യാത്രക്കാരന്‍ കാസര്‍കോട് ഇറങ്ങിയ ശേഷം സൂപ്രണ്ടിനു പരാതി നല്‍കി. പരാതി തുടര്‍ നടപടികള്‍ക്കായി പാലക്കാട് റെയില്‍വേഡിവിഷന്കൈമാറി.

Comments

COMMENTS

error: Content is protected !!