LOCAL NEWS
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബാലസഭാംഗങ്ങൾ അണിനിരന്ന വർണ്ണാഭമായ ലഹരി വിരുദ്ധ ഘോഷയാത്ര സംഘടിപ്പിച്ചു
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബാലസഭാംഗങ്ങൾ അണിനിരന്ന വർണ്ണാഭമായ ലഹരി വിരുദ്ധ ഘോഷയാത്ര സംഘടിപ്പിച്ചു.കാഞ്ഞിലശ്ശേരി മിനി സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ ബാലസഭാംഗങ്ങളും സി ഡി എസ് അംഗങ്ങളും അണിനിരന്ന ലഹരി വിരുദ്ധ ശൃംഖല മയക്കുമരുന്നുകൾക്കെതിരെ സമൂഹം പടയണി തീർക്കേണ്ടതിൻ്റെ പ്രാധാന്യം ജനങ്ങളിലേക്ക് പകർന്നു. ഘോഷയാത്രക്ക് ശേഷം ഗ്രാമ പഞ്ചായത്ത് പരിസരത്ത് സജ്ജീകരിച്ച സിഗ്നേച്ചർ ട്രീയിൽ ബാലസഭാംഗങ്ങൾ മുദ്രാ ഗീതങ്ങൾ കെട്ടിത്തൂക്കി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ .. അജ്നാ ഫ്കാച്ചിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. ശ്രീ ബാലു പുക്കാട് സ്വാഗതമാംശംസിച്ച ചടങ്ങിൽ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ശ്രീമതി .. ഷൈമ അധ്യക്ഷയായി. ശ്രീമതി ..വിമല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി .ശ്രീമതി.. മുക്താ ദേവി ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
Comments