താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററ്ററിനായി ജനകീയ ധനസമാഹരണം :  ചേമഞ്ചേരി പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ | പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ 9 മിഷനുകളിൽ ഒരു ഷിഫ്റ്റിൽ 18 പേർക്കാണ് നിലവിൽ ഡയാലിസിസ് ചെയ്യുന്നത്. അത് മൂന്ന് ഷിഫ്റ്റിലായി 60 പേർക്ക് സൗകര്യമൊരുക്കുന്നതിനായി – വർഷത്തിൽ ഒരു കോടി രൂപയിൽ അധികം ചിലവ് വരും. ആയതിന് ഇൻഷുറൻസ് തുകയും നഗരസഭവക്കുന്ന ഫണ്ടും മതിയാകാതെ വരുന്നു. അതുകൊണ്ട് ഡയാലിസിസ് സെന്റർ 3 ഷിഫ്റ്റുകളിലായി നടത്തുന്നതിന് ജനകീയ ധനസമാഹരണം കൂടിയേ കഴിയുകയുള്ളൂ.

അതിനായി മെയ് 6, 7, 8 തിയ്യതികളിലായി ജനകീയ ധനസമാഹരണം നടത്തുന്നതിന് പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണ യോഗങ്ങൾ ആരംഭിച്ചു. ചേമഞ്ചേരി പഞ്ചായത്ത് സംഘാടക സമിതി യോഗം കാനത്തിൽ ജമീല എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

Comments

COMMENTS

error: Content is protected !!