കോവിഡ് ഇടവേളക്ക് ശേഷം ചേമഞ്ചേരി റെയിൽവെ സ്റ്റേഷനിൽ തീവണ്ടിയുടെ ചൂളം വിളി
ചേമഞ്ചേരി റെയിൽവെ സ്റ്റേഷനിൽ കോവിഡ് ഇടവേളക്ക് ശേഷം തീവണ്ടിയുടെ ചൂളം വിളി ഉയർന്നു. വർഷങ്ങൾക്ക് ശേഷം ഇന്നു രാവിലെ തീവണ്ടി നിർത്തിയത്. പി എ സി ചെയർമാൻ പി കെ കൃഷ്ണദാസ്, ബി ജെ പി ഉൾപ്പെടെ വിവിധ സംഘടനകളുടെ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ തീവണ്ടികൾക്ക് ഇന്നു മുതൽ സ്റ്റോപ്പ് അനുവദിച്ചതായി അറിയിച്ചിരുന്നു.
ജനങ്ങൾ ഇത് ആഘോഷമാക്കി മാറ്റി. ഷൊർണൂർ- കണ്ണൂർ മെമു ആണ് ഇന്ന് ആദ്യമായി നിർത്തിയത്. ബി ജെ പി പ്രവർത്തകരും, നാട്ടുകാരും സ്വീകരണ പരിപാടികൾ ഗംഭീരമാക്കി. മധുര പലഹാരങ്ങൾ വിതരണം ചെയ്തും, മാല ചാർത്തിയും, ആരതി ഉഴഞ്ഞും ചെയ്തുകൊണ്ടാണ് സ്വീകരണ പരിപാടികൾ തുടങ്ങിയത്.
പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, പഞ്ചായത്ത് മെംബർ കുന്നുമ്മൽ മനോജ്, കെ ഗീതാനന്ദൻ, വി വി മോഹനൻ, അവിണേരി ശങ്കരൻ, ഉണ്ണികൃഷ്ണണൻ തിരുളി, കെ ബിനോയ്, കുഞ്ഞിരാമൻ വയലാട്ട്, രാധൻ അരോമ , മനോജ്, ബി ജെ പി മണ്ഡലം പ്രസിഡണ്ട് എസ്സ്ആർ ജയ്കിഷ്, അഭിൻഅശോക്, വിനോദ് കാപ്പാട്, എൻ കെ അനിൽകുമാർ, സജീവൻ പൂക്കാട് തുടങ്ങിയവരും പങ്കെടുത്തു.