വിദ്യാഭ്യാസം മാനവികതയിലേക്ക് നയിക്കുന്നതാകണം; ഡി ഡി ഇ, മനോജ് കുമാർ

മേപ്പയ്യൂർ: വിദ്യാഭ്യാസം മാനവികതയിലേക്ക് നയിക്കുന്നതാകണമെന്ന് കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ പറഞ്ഞു. മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാഫ് കുടിവെള്ള പദ്ധതി സമർപ്പണവും ‘ഇല’ പരിസ്ഥിതി ക്ലബിന്റെ ഗ്രീൻ ബെൽട്ട് പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് കെ രാജീവൻ, പൂർവ അധ്യാപകൻ കൂടിയായ ഡി ഡി ഇ മനോജ് കുമാറിനെ മൊമെന്റോ നൽകി സ്വീകരിച്ചു. കെ രാജീവൻ അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ എച്ച് എം കെ. നിഷിദ്, വി എച്ച് എസ് സി പ്രിൻസിപ്പൽ ടി കെ പ്രമോദ് കുമാർ, പി ടി എ വൈസ് പ്രസിഡൻ്റ് ഷബീർ ജന്നത്ത്, എസ് എം സി ചെയർമാൻ എം എം ബാബു, സീനിയർ അസിസ്റ്റൻ്റ് എം എസ് പുഷ്പജം, സ്റ്റാഫ് സെക്രട്ടറി പ്രകാശൻ, എസ് ആർ ജി കൺവീനർ കെ പി മിനി, ക്ലബ്ബ് കോർഡിനേറ്റർ വി പി അബ്ദുൽ ബാരി, കെ സുധീഷ്കുമാർ എന്നിവർ സംസാരിച്ചു.

Comments
error: Content is protected !!