ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പും മിൽമയും സംയുക്തമായി ‘ഈറ്റ് റൈറ്റ് ഫിയസ്റ്റ്’ സംഘടിപ്പിച്ചു
ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പും മിൽമയും സംയുക്തമായി ‘ഈറ്റ് റൈറ്റ് ഫിയസ്റ്റ്’ സംഘടിപ്പിച്ചു. അഖിലേന്ത്യാതലത്തിൽ നടക്കുന്ന ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഈറ്റ് റൈറ്റ് ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്. എം.ആർ.ഡി.എഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ ഉദ്ഘാടനം ചെയ്തു.
‘ഫോർട്ടിഫൈഡ് റൈസ് ഇൻ ഫുഡ് സേഫ്റ്റിനെറ്റ്സ്’ എന്ന വിഷയത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാം ഇന്ത്യൻ നോഡൽ ഓഫീസർ പി.റാഫി സെമിനാർ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഫോർട്ടിഫൈഡ് ആയ പാലും അരിയും ഉപയോഗിച്ച് നിർമിച്ച ഖീർ പങ്കെടുത്തവർക്കായി വിതരണം ചെയ്തു.
ഐ.സി.ഡി.എസ് പ്രവർത്തകർ, സ്കൂൾ മിഡ് ഡേ മീൽസ് ഓഫീസർ മാർ, കച്ചവടക്കാർ, റെസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിങ്ങനെ വിവിധ മേഖലയിലെ പ്രവർത്തകർ സന്നിഹിതരായി. പരിപാടിയുടെ ഭാഗമായി ഇന്റർ സ്കൂൾ പെയിന്റിംഗ് മത്സരം, ഭക്ഷ്യ മേള എന്നിവ നടന്നു.
ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ കെ.വിനോദ് കുമാർ, മിൽമ ചെയർമാൻ കെ.എസ് മണി, ഫുഡ് സേഫ്റ്റി ഓഫീസർമാരായ രഞ്ജിത് പി ഗോപി, വിമൽ സി.എ, രേഷ്മ ടി, എം.ആർ.ഡി.എഫ് സി.ഇ.ഒ ജോർജ് കുട്ടി മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.