KOYILANDILOCAL NEWS

വ്യാപാരി കൊയിലാണ്ടി നിയോജക മണ്ഡലംസമ്മേളനം

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമതി നിയോജക മണ്ഡലം സമ്മേളനം നന്തി വ്യാപാരഭവനിൽ.സംസ്ഥാന പ്രസിഡന്റ്‌ ടി.നസീറുദ്ധീൻ യോഗം ഉൽഘാടനം ചെയ്തു ജില്ല വൈസ് പ്രസിഡന്റ്‌ മണിയോത്ത് മൂസഹാജി  അധ്യക്ഷം വഹിച്ചു.  ഹൈവേ വികസനത്തിന്റെ ഭാഗമായി  കുടിയൊഴിക്കപ്പെടുന്ന വ്യാപാരികൾക്കുള്ള പുനരധിവാസ പാക്കേജ് സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്ന് നസീറു ദീർ സർക്കാറിനോടാവശ്യപ്പെട്ടു. മൂരാട് പാലംനിർമാണത്തിന്റെ ടെൻഡറിനുള്ള കാലതാമസം ഉടൻ പരിഹരിക്കണമെന്നും നാഷണൽ ഹൈവേയുടെയും മൂരാട് പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭത്തിലേക് നീങ്ങുമെന്നും പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി കെ. സേതുമാധവൻ, ജില്ലാ സെക്രട്ടറി കെ.ടി. വിനോദ്, കെ.എം.രാജീവൻ, ടി.പി ഇസ്മായിൽ, ഇ സുകുമാരൻ, വി.വി. മോഹനൻ, പവിത്രൻ, സുനീർ വില്യംകണ്ടി എന്നിവർ സംസാരിച്ചു
Attachments area
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button