കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സംഘം കാട്ടിലപീടികയിൽ ധർണ്ണ നടത്തി
കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സംഘം കാട്ടിലപീടികയിൽ ധർണ്ണ നടത്തി.നാളികേര സംഭരണം കാര്യക്ഷമമാക്കുക,കേരകർഷകരെ സംരക്ഷിക്കുക.കേന്ദ്ര സർക്കാരും നാഫെഡും കേരകർഷകരോട് നീതി പാലിക്കുക.എന്നീ മുദ്രാവാക്യങ്ങളുയർത്തിപ്പിടിച്ചു കൊണ്ടാണ് ധർണ്ണ നടത്തിയത്.ധർണ്ണ കർഷക സംഘം ജില്ലാ കമ്മറ്റി അംഗം സഖാവ് ടി.വി.ഗിരിജ ഉത്ഘാടനം ചെയ്തു. ഏരിയ എക്സിക്യൂട്ടീവ് അംഗവും ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ അദ്ധ്യക്ഷത വഹിച്ചു.ധർണ്ണയെ
അഭിവാദ്യ ചെയ്തു കൊണ്ട് ഏരിയാ ജോയിൻറ് സെക്രട്ടറി പി.സി.സതീഷ് ചന്ദ്രൻ ഏരിയാ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ കെ.കെ രവിത്ത്, പി.കെ പ്രസാദ് എന്നിവർ സംസാരിച്ചു. സഖാക്കൾ വി.മുസ്തഫ സ്വാഗതവും എ.കെ ബിനിൽ നന്ദിയും പറഞ്ഞു.
Comments