കായണ്ണയിൽ നടന്ന ലഹരി വിരുദ്ധ മനുഷ്യചങ്ങലയിൽ ആയിരങ്ങൾ പങ്കെടുത്തു
ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി കായണ്ണ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. കായണ്ണയിലെ പ്രധാന നഗരവീഥിയായ ആണ്ടിമുക്ക് മുതൽ മൊട്ടന്തറ വരെ ജനങ്ങൾ അണിനിരന്നു.
കായണ്ണ ബസാറിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശശിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് പി ടി ഷീബ ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ കെ നാരായണൻ, എം ഋഷികേശൻ മാസ്റ്റർ, പി സി ബഷീർ, കെ വി ബിൻഷ, പി കെ ഷിജു, വിനയ പുതിയോട്ടിൽ, കെ സി ഗാന, സുലൈഖ ചോയിക്കണ്ടി, ഗീത വിരുണപ്പുറത്ത്, ബിജി സുനിൽകുമാർ, രാജൻ കോറോത്ത്, എൻ പി ഗോപി, രാജഗോപാലൻ കവിലിശ്ശേരി, സി പ്രകാശൻ, പി കെ അബ്ദുൾ സലാം മാസ്റ്റർ, ബാബു കുതിരോട്ട്, എൻ ചോയി മാസ്റ്റർ, എ എം രാമചന്ദ്രൻ മാസ്റ്റർ, സി കെ അസീസ്, പി സി അസ്സൈനാർ, എം കെ ബാലകൃഷ്ണൻ മാസ്റ്റർ, വി സി ഗിരീഷ്, പി പി സജീവൻ, എ സി ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
കായണ്ണ ഹയർ സെക്കണ്ടറി എൻ എസ് എസ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്ന തീമാറ്റിക്കൽ ഡ്രാമയും, ഫ്ലാഷ് മോബും ആയിക്കണക്കിന് ജനങ്ങളെ ആകർഷിച്ചു. പ്രിൻസിപ്പൽ ശാമിനി , ഹെഡ് മാസ്റ്റർ പ്രമോദ്, അധ്യാപകരായ സുജിത്ത്, സുബീഷ്, ഭാവിത ടീച്ചർ, പ്രിയ ടീച്ചർ, ശ്രീവിദ്യ ടീച്ചർ, എൻ എസ് എസ് വോളണ്ടിയർമാർ തുടങ്ങിവർ നേതൃത്വം നൽകി.