LOCAL NEWS
കൊയിലാണ്ടി ഉപജില്ല കായിക മേള കൊടിയിറങ്ങി
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നു വരുന്ന കൊയിലാണ്ടി ഉപജില്ല കായിക മേള സമാപിച്ചു. ആയിരക്കണക്കിന് കൗമാര ബാല്യങ്ങൾ പുതിയ വേഗങ്ങളും ദൂരങ്ങളുoകുറിച്ച കായിക മേള പങ്കാളിത്തം കൊണ്ട് ഇക്കുറി ഏറെ ശ്രദ്ധേയമായി. മേളയുടെ സമാപന സമ്മേളനം മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ജി.വി.എച്ച് എസ് പി ടി എ പ്രസിഡന്റ് സുചീന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. പി.പി.സുധ വിജയികൾ ക്കുള്ള ട്രോഫി വിതരണം ചെയ്തു. പ്രിൻസിപ്പൽ പി.വത്സല, ഹെഡ്മിസ്ട്രസ് എം പി. നിഷ, എച്ച്.എം ഫോറം സെക്രട്ടറി ഷാജി.എൻ. ബൽറാം വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ട്രോഫി കൺവീനർ രഞ്ജിത്ത് നന്ദി രേഖപ്പെടുത്തി.
Comments