KOYILANDILOCAL NEWS
ഇ സി രാഘവൻ നമ്പ്യാരുടെ പതിനേഴാം ചരമ വാർഷികദിനാചരണം നടത്തി
കോൺഗ്രസ് നേതാവും ഗാന്ധിയനുമായിരുന്ന ആവളയിലെ ഇ സി രാഘവൻ നമ്പ്യാരുടെ പതിനേഴാം ചരമ വാർഷിക ദിനാചരണം, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികളോടെ അവളയിൽ നടന്നു.
അനുസ്മരണ പരിപാടി ചെറുവണ്ണർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ ടിഷിജിത്ത് ഉദ്ഘാടനം ചെയ്തു. ചെറുവണ്ണർ മണ്ഡലം വൈസ് പ്രസിഡൻറ് ഇ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ആർ പി ഷോബിഷ് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി വിജയൻ ആവള, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നളിനി നല്ലൂർ, കെ പി അരവിന്ദാക്ഷൻ, സരോജിനി രമ്യാലയം, എം കേളപ്പൻ. എം എൻ കുഞ്ഞികണ്ണൻ, ബാലകൃഷ്ണൻ പുനത്തിൽ, സുനിൽ പി ശ്രീനിലയം, ഇ ശാഫി ആവള, സുജീഷ് എൻ, രവി കുനിപ്പുറം, സുരേഷ് കുളങ്ങര എന്നിവർ സംസാരിച്ചു.
Comments