തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂൾ സപ്തദിന ക്യാമ്പ് നടത്തി

വടകര: ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ സമരത്തിലെ മഹാരഥന്മാർ പുനർജനിച്ചത് ശ്രദ്ധേയമായി. സ്കൂളിലെ എൻഎസ്എസ് “സ്വാതന്ത്ര്യാമൃതം” സപ്തദിന ക്യാമ്പിനോട് അനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളിലാണ് വിദ്യാർഥികൾ സ്വാതന്ത്ര്യസമരനായകരുടെ വേഷം അണിഞ്ഞത്. ഗാന്ധിജി നെഹ്റു, റാണി ലക്ഷ്മി ഭായ്, ആനി ബസൻറ്, ഭഗത് സിംഗ്, ഇന്ദിരാഗാന്ധി എന്നിവരുടെ വേഷങ്ങൾക്കൊപ്പം ഭാരതാംബയും കാണികളുടെ മനം കവർന്നു. മറ്റു വിദ്യാർത്ഥികളോടൊപ്പം റാലിയിൽ അണിചേർന്ന് ഇവർ തിരുവള്ളൂർ അങ്ങാടി, തിരുവള്ളൂർ ജംഗ്ഷൻ, പോസ്റ്റ് ഓഫീസ് വഴി സ്കൂളിൽ തിരിച്ചെത്തി. വഴിയിൽ തെങ്ങിനിറഞ്ഞ ആളുകൾ മുഴുവൻ വീര നേതാക്കളുടെ പടം എടുക്കാൻ തിരക്കുകൂട്ടി. കെ ടി കെ നിഹാൽ, ബായിസ് ഇസ്മയിൽ, മുഹമ്മദ് സിനാൻ, പി സഞ്ജന, അഖീല ഹലീമ, എം നയന, പി എം അശ്വതി എന്നിവർ മഹാന്മാരുടെ വേഷങ്ങൾ അണിഞ്ഞു. പിടിഎ പ്രസിഡണ്ട് പി സമീർ, പ്രിൻസിപ്പൽ പ്രസിത കൂടത്തിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി ടെസ് ലാ, വടയക്കണ്ടി നാരായണൻ, എ കെ സക്കീർ, ബി കെ അബ്ദുൽ റസാക്ക്, സികെ ഷാക്കിറ, എം ദിവ്യ, വിപി ജസ്ന തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് സ്വാതന്ത്ര്യസമര ചരിത്ര സംഗമം, സമദർശൻ തുടങ്ങിയ പരിപാടികളും നടന്നു.

 

 

Comments

COMMENTS

error: Content is protected !!