പൂർവ വിദ്യാർത്ഥി സംഗമം
ഗവ: കോളേജ് കൊയിലാണ്ടിയിലെ ആദ്യ ബാച്ച് വിദ്യാർത്ഥികൾ നീണ്ട 47 വർഷത്തിനു ശേഷം കൊയിലാണ്ടിയിൽ നവബർ 12 ന് ശനിയാഴ്ച ഒത്തു ചേരുന്നു. 1975 ലാണ് ഗവ. കോളജ് കൊയിലാണ്ടിയിൽ ആരംഭിക്കുന്നത്. കോമേഴ്സ്, ഹിസ്റ്ററി എന്നീ രണ്ടു ബാച്ചുകളിലായി 160 കുട്ടികളാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്.
കൊയിലാണ്ടിയിലെ പഴയ ബോയ്സ് ഹൈസ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള 6 ക്ലാസ് മുറികളിലാണ് കോളജിന്റെ പ്രവർത്തനം ആരംഭിച്ചത്. ആദ്യ ബാച്ചിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ “ഓർമചെപ്പ് ” എന്ന ഒരു വാട്ട് സാപ്പ് കൂട്ടായ്മ രൂപികരിക്കുകയും 130 ഓളം പേരെ രണ്ടു മാസത്തിനകം കണ്ടെത്തുകയും ഈ വരുന്ന ശനിയാഴ്ച 12-11-2022 ന് കൊയിലാണ്ടിയിൽ ഒത്തു ചേരാൻ അവസരം ഉണ്ടാക്കുകയും ചെയ്യുന്നു.
47 വർഷത്തിന് ശേഷം സഹപാഠികളെ കാണാനുള്ള ആവേശത്തിലാണ് മുഴുവൻ പേരുമെന്ന് കൂട്ടായ്മയുടെ പ്രധാന പ്രവർത്തകരായ വായനാരി വിനോദ്, കരുണൻ അമ്പാടി, അജയൻ എം എം, രാജൻ പഴങ്കാവിൽ , രാജൻ കേളോത്ത്, ഹരിദാസ് ആന്തട്ട എന്നിവർ പറഞ്ഞു. 1975 ൽ കൊയിലാണ്ടിയിൽ പ്രി ഡിഗ്രി രണ്ടു ബാച്ചുകളായി ആരംഭിച്ച കോളജ് ഇപ്പോൾ പിജി കോഴ്സുകൾ ഉൾപ്പെടെയുള്ള വലിയ കലാലയമായി മുചുകുന്നിൽ SARBTM ഗവ.കോളജ് എന്ന പേരിൽ വളർന്നു വികസിച്ചിരിക്കയാണ്.
NB: 1975 ൽ കൊയിലാണ്ടി ഗവ: കോളജിൽ പഠിച്ച ഇതുവരെ ഗ്രൂപ്പിൽ പെടാതെ ആരെങ്കിലും ഉണ്ടെങ്കിൽ ഇതൊരു ക്ഷണമായി സ്വീകരിച്ചു 12 ന് ശനിയാഴ്ച കൊയിലാണ്ടി മുൻസിപ്പൽ ടൗൺ ഹാളിൽ എത്തിചേരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു
12 ന് രാവിലെ 9.30ന് ടൌൺ ഹാളിലാണ് പരിപാടി