DISTRICT NEWS
കോഴിക്കോട് കടന്നൽകൂട്ടത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു
കോഴിക്കോട്: കടന്നൽകൂട്ടത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. കോഴിക്കോട് വളയം കുനിയിൽ ഒണക്കൻ(70) ആണ് മരിച്ചത്.വീടിനു സമീപത്തെ പറമ്പിൽനിന്നാണ് കടന്നൽകൂട്ടത്തിന്റെ കുത്തേറ്റത്. വ്യാഴാഴ്ച രാവിലെ 9.45ഓടെയാണ് കടന്നൽ ആക്രമണമുണ്ടായത്.തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് അന്ത്യം സംഭവിച്ചത്. കടന്നൽകൂട് നാട്ടുകാരെത്തി നശിപ്പിച്ചിട്ടുണ്ട്.
Comments