LOCAL NEWS
സ്‌കൂട്ടര്‍ മോഷണം പോയി; ചെങ്ങോട്ടുകാവില്‍ ഒരാഴ്ചക്കുളളില്‍ ഇത് രണ്ടാമത്തെ മോഷണം
കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ആക്ടീവ സ്‌കൂട്ടര്‍ മോഷണം പോയി. ചെങ്ങോട്ടുകാവ് കിഴക്കയില്‍ ഷര്‍ബിനയുടെ സ്‌കൂട്ടറാണ് കവര്‍ന്നത്. ശനിയാഴ്ച രാവിലെ ചെങ്ങോട്ടുകാവ് ബസ്സ് സ്‌റ്റോപ്പിനടുത്ത ഇടറോഡില്‍ നിര്‍ത്തിയിട്ടതായിരുന്നു. കെ.എല്‍.56 എസ് 65 നമ്പര്‍ സ്‌കൂട്ടറാണ് മോഷണം പോയത്. കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 22ന് എളാട്ടേരി നന്ദനം രാജന്റെ സ്‌കൂട്ടറും ചെങ്ങോട്ടുകാവില്‍ നിന്ന് കളവ് പോയിരുന്നു. സ്ഥിരം വാഹന മോഷ്ടാക്കള്‍ ചെങ്ങോട്ടുകാവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
Comments