കൊയിലാണ്ടി തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ഓഫീസ് മാര്‍ച്ച് നടത്തും
കൊയിലാണ്ടി: കൊയിലാണ്ടി ബസ്സ് സ്റ്റാന്റിലേക്കുളള നടപ്പാതയിലും പ്രധാന റോഡുകളിലും പെരുകി വരുന്ന അനധികൃത തെരുവ് കച്ചവടത്തിനെതിരെ കൊയിലാണ്ടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്. നവംബര്‍ 15ന് അനധികൃത തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തെരുവ് കച്ചവടക്കാര്‍ക്കായി നഗരസഭ ബങ്ക് നിര്‍മ്മിക്കാനുളള നീക്കം പ്രതിഷേധാര്‍ഹമാണ്. ഇത് വ്യാപാരികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിലാക്കും.
വലിയ വാടകയും,വൈദ്യുതി ചാര്‍ജും,മറ്റ് ചെലവുകളും സഹിച്ച് കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് തെരുവ് കച്ചവടം പെരുകി വരുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ജീവിതോപാധി എന്നതിലുപരി ഒരാള്‍ തന്നെ മൂന്ന് നാലും തെരുവ് കച്ചവടങ്ങള്‍ നടത്തുന്നുണ്ടെന്ന് കെ എം എ കുറ്റപ്പെടുത്തി. കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലം പണിയാനായി ഒഴിപ്പിച്ച കച്ചവടക്കാരെ മേല്‍പ്പാലത്തിനടിയില്‍ പുനരധിവസിപ്പിക്കണമെന്നും മര്‍ച്ചന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. യുനൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി എ റഷീദ് നഗരസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ കെ നിയാസ്,ജനറല്‍ സെക്രട്ടറി കെ പി രാജേഷ്,സി കെ സുനില്‍ പ്രകാശ്,കെ ദിനേശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.